സൗദി അറേബ്യ പുതിയ വിമാനക്കമ്പനി പ്രഖ്യാപിച്ചു

plane


സൗദി അറേബ്യ പുതിയ വിമാനക്കമ്പനി പ്രഖ്യാപിച്ചു. റിയാദ് എയർലൈൻസ് എന്ന പേരിലാണ് കമ്പനി. ലോകത്തിന്റെ നൂറിലേറെ ഭാഗങ്ങളിലേക്ക് റിയാദ് എയർ ലൈൻസ് സർവീസ് നടത്തും. 35,000 കോടി റിയാൽ മുതൽ മുടക്കിൽ നൂറിലേറെ വിമാനങ്ങളാണ് ആദ്യം സൗദി ഇറക്കുമതി ചെയ്യുക.

സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാന്റെ കഴിഞ്ഞ സെപ്തംബറിലെ പ്രഖ്യാപനമായിരുന്നു പുതിയ വിമാനക്കമ്പനി. റിയ എന്നായിരിക്കും പേരെന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ. എന്നാൽ പുതിയ പ്രഖ്യാപന പ്രകാരം പുതിയ വിമാനക്കമ്പനി റിയാദ് എയർലൈൻസ് എന്നറിയപ്പെടും. റിയാദായിരിക്കും ആസ്ഥാനം.

ലോകത്തെ ഏറ്റവും മുന്തിയ വിമാനങ്ങൾ കമ്പനി സ്വന്തമാക്കും. ആദ്യ ഘട്ടത്തിൽ നൂറിലേറെ ബോയിങ് വിമാനങ്ങളാകും കമ്പനി സ്വന്തമാക്കുക. ആദ്യ ഘട്ട വിമാനങ്ങൾ വാങ്ങാൻ 35000 കോടി റിയാലിന്റെ കരാർ തയ്യാറായെന്നാണ് എയർലൈൻ രംഗത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 100 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കാകും ആദ്യം സർവീസുകൾ. 2030 ഓടെ 250 കേന്ദ്രങ്ങളിലേക്ക് സർവീസ് നീട്ടും

Share this story