വിമാനാപകടത്തെത്തുടർന്ന് നിർത്തിവെച്ച സൗദി എയർലൈൻസ് മലബാറിന്റെ ആകാശത്തേക്ക് തിരിച്ചെത്തുന്നു

flight

 നീണ്ട അഞ്ച് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സൗദി എയർലൈൻസ് മലബാറിന്റെ ആകാശത്തേക്ക് തിരിച്ചെത്തുന്നു. 2020-ലെ കരിപ്പൂർ വിമാനാപകടത്തെത്തുടർന്ന് നിർത്തിവെച്ച സർവീസുകൾ അടുത്ത മാസം ഒന്നാം തീയതി മുതൽ പുനരാരംഭിക്കും.റിയാദ് - കോഴിക്കോട് സെക്ടറിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ സർവീസ് അവസാനിപ്പിക്കേണ്ടി വന്ന സൗദി എയർലൈൻസിന്റെ മടങ്ങിവരവ് പ്രവാസികൾക്കും ഹജ്ജ്-ഉംറ തീർത്ഥാടകർക്കും വലിയ ആശ്വാസമാണ് പകരുന്നത്.

tRootC1469263">

റൺവേയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പരിഗണിച്ച്‌ വലിയ വിമാനങ്ങൾക്ക് പകരം ഇടത്തരം വിമാനമായ എയർബസ് A321neo സീരീസിലുള്ള വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുന്നത്.

Tags