നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം കരിപ്പൂരില്‍ സൗദി എയര്‍ലൈന്‍സ് വിമാനമെത്തി
നീണ്ട ഇടവേളയ്ക്ക് ശേഷം കരിപ്പൂരിലെത്തുന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിന് വന്‍ വരവേല്‍പാണ് ലഭിച്ചത്.
നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസ് പുനരാരംഭിച്ച് സൗദി എയര്‍ലൈന്‍സ്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും ഇന്ന് പുലര്‍ച്ചെ 1.20ന് പുറപ്പെട്ട എസ് വി 712 എന്ന വിമാനം 8.03ന് കരിപ്പൂരില്‍ എത്തി. 9.45ന് മടങ്ങിയ വിമാനം 12.50ന് റിയാദില്‍ എത്തും. നീണ്ട ഇടവേളയ്ക്ക് ശേഷം കരിപ്പൂരിലെത്തുന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിന് വന്‍ വരവേല്‍പാണ് ലഭിച്ചത്.
tRootC1469263">സൗദി എയര്‍ലൈന്‍സിന്റെ ചെറിയ വിമാനമാണിത്. 20 ബിസിനസ് ക്ലാസ് സീറ്റുകളും 145 എക്കോണമി ക്ലാസ് സീറ്റുകളുമടക്കം ആകെ 165 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന വിമാനമാണ് എത്തിയത്. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലായി ആഴ്ചയില്‍ നാല് ദിവസങ്ങളിലായിരിക്കും സര്‍വീസ്.
2015 മെയ് മാസത്തിലാണ് കരിപ്പൂരില്‍ വൈഡ് ബോഡി വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിന്നീട് മൂന്നര വര്‍ഷത്തിന് ശേഷം സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും 2020 ആഗസ്റ്റിലുണ്ടായ വിമാന അപകടത്തെ തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് സൗദി എയര്‍ലൈന്‍സിന്റെ സര്‍വീസ് വീണ്ടും മുടങ്ങിയത്.
.jpg)


