സൗദിയിലെ അബഹയിലേക്ക് മസ്‌കത്തില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ച് സലാം എയര്‍
Dec 23, 2025, 12:31 IST
ഗള്‍ഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാണ്.
സൗദി അറേബ്യയിലെ ഊട്ടിയാണ് അബഹ. 365 ദിവസവും സുഖകരമായ കാലാവസ്ഥയുള്ള, ഇടയ്‌ക്കെല്ലാം മഞ്ഞും മഴയുമുള്ള അബഹ ഗള്‍ഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാണ്. റോപ് വേയും ഗാര്‍ഡനുകളുമെല്ലാമുള്ള ഈ ഹൈറേഞ്ച് ടൂറിസ്റ്റ് കേന്ദ്രത്തിലാണ് മിഡിലീസ്റ്റിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ അല്‍ സൗദ പര്‍വതമുള്ളതും. അതുകൊണ്ട് തന്നെ ഇന്ത്യാക്കാര്‍ പൊതുവേ അബഹയെ സൗദിയിലെ ഊട്ടിയെന്ന് വിശേഷിപ്പിക്കാറുണ്ട്.
tRootC1469263">ഇത്രയും സുന്ദരമായ ഈ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് ഇപ്പോള്‍ ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റില്‍നിന്ന് നേരിട്ട് വിമാന സര്‍വിസ് ആരംഭിച്ചിരിക്കുകയാണ് ഒമാന്റെ ഔദ്യോഗിക ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ സലാം എയര്‍. സൗദി തെക്കന്‍ പ്രവിശ്യയിലെ അബഹയിലേക്ക് ആഴ്ചയില്‍ നാല് സര്‍വിസാണ് തുടക്കത്തിലുള്ളത്.
.jpg)


