സലാലയിൽ റസ്റ്റാറന്റിന് തീ പിടിച്ചു
May 20, 2023, 14:12 IST

മസ്കത്ത്: സലാലയിൽ റസ്റ്റാറന്റിന് തീപിടിച്ചു. ആർക്കും പരിക്കുകളൊന്നുമില്ല. വെള്ളിയാഴ്ച ഉച്ചക്കുശേഷം ഔഖാദ് ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ് സംഭവം.
ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.