മലയാളി പ്രവാസികള്ക്ക് ആശ്വാസമായി സലാം എയറിന്റെ പുതിയ സര്വീസുകള്
ഒമാനിലെ സലാലയില് നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള പുതിയ വിമാന സര്വീസ് ബജറ്റ് എയര്ലൈനായ സലാം എയര് പ്രഖ്യാപിച്ചു.
ഗള്ഫ് മേഖലയിലെ മലയാളി പ്രവാസികള്ക്ക് ആശ്വാസമായി സലാം എയറിന്റെ പുതിയ സര്വീസുകള്. ഒമാനിലെ സലാലയില് നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള പുതിയ വിമാന സര്വീസ് ബജറ്റ് എയര്ലൈനായ സലാം എയര് പ്രഖ്യാപിച്ചു. അതേസമയം, മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദിയിലേക്കുള്ള വിമാന സര്വീസുകള് നിര്ത്തിവെക്കുന്നത് ഇന്ത്യന് വിമാനക്കമ്പനികള് കൂടുതല് ദിവസത്തേക്ക് നീട്ടി.
ശൈത്യകാല സമയക്രമത്തിന്റെ ഭാഗമായാണ് സലാലയില് നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള പുതിയ വിമാന സര്വീസുകള് സലാം എയര് ആരംഭിക്കുന്നത്. ഒക്ടോബര് 31 മുതല് പ്രാബല്യത്തില് വരുന്ന ഈ സര്വീസ് പ്രകാരം എല്ലാ ശനിയാഴ്ചകളിലും സലാലയില് നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് വിമാനമുണ്ടാകും. കൂടാതെ എല്ലാ ബുധനാഴ്ചകളിലും ജിദ്ദയിലേക്കും സലാം എയര് നേരിട്ട് സര്വീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
.jpg)


