ഗ്ലോബല്‍ വില്ലേജിലേക്ക് യാത്രാസൗകര്യമൊരുക്കി ആര്‍ടിഎ; നാല് കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് ബസ് സര്‍വീസുകള്‍

bus

സന്ദര്‍ശകര്‍ക്ക് സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ 31-ാം സീസണ്‍ ബുധനാഴ്ച (ഒക്ടോബര്‍ 14) ആരംഭിക്കാനിരിക്കെ, സന്ദര്‍ശകര്‍ക്കായി ഗതാഗത സൗകര്യങ്ങള്‍ വിപുലീകരിച്ച് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ദുബായിലെ നാല് പ്രധാന ബസ് സ്റ്റേഷനുകളില്‍ നിന്ന് ഗ്ലോബല്‍ വില്ലേജിലേക്ക് നേരിട്ടുള്ള ബസ് സര്‍വീസുകളും ഗ്ലോബല്‍ വില്ലേജിനുള്ളിലെ തടാകങ്ങളിലൂടെയുള്ള ഇലക്ട്രിക് അബ്ര സര്‍വീസുകളും ആര്‍ടിഎ പുനരാരംഭിച്ചു. സന്ദര്‍ശകര്‍ക്ക് സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ദുബായിലെ പ്രധാന ഗതാഗത കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 40 മുതല്‍ 60 മിനിറ്റ് വരെ ഇടവേളകളിലാണ് ബസുകള്‍ സര്‍വീസ് നടത്തുക. അല്‍ റഷീദിയ, യൂണിയന്‍, അല്‍ ഗുബൈബ, മോള്‍ ഓഫ് ദി എമിറേറ്റ്സ് എന്നീ നാല് ബസ് സ്റ്റേഷനുകളില്‍ നിന്നാണ് ഗ്ലോബല്‍ വില്ലേജിലേക്ക് നേരിട്ട് സര്‍വീസുകള്‍ ഉള്ളത്.

Tags