റോയല്‍ ഒമാൻ പൊലീസിന് ജനുവരി 8ന് ഔദ്യോഗിക അവധി

oman

സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടറേറ്റ് ജനറല്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

ഒമാൻ: റോയല്‍ ഒമാൻ പൊലീസിന് ജനുവരി 8 വ്യാഴാഴ്ച ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചു. വാർഷിക പൊലീസ് ദിനാഘോഷത്തിന്‍റെ ഭാഗമായാണ് ഔദ്യോഗിക ഡ്യൂട്ടി സമയക്രമത്തില്‍ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് അവധി അനുവദിച്ചിരിക്കുന്നത്.സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടറേറ്റ് ജനറല്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

tRootC1469263">

ഔദ്യോഗിക പ്രവൃത്തി സമയം അനുസരിച്ച്‌ സേവനം നടത്തുന്ന പൊലീസ് യൂണിറ്റുകള്‍ക്കും വിഭാഗങ്ങള്‍ക്കുമാണ് അവധി ബാധകമാകുക. അതേസമയം പൊതുജന സേവനങ്ങള്‍ തടസ്സപ്പെടില്ലെന്ന് റോയല്‍ ഒമാൻ പൊലീസ് വ്യക്തമാക്കി. എല്ലാ പൊലീസ് സ്റ്റേഷനുകളും സർവീസ് സെന്‍ററുകളും പതിവുപോലെ 24 മണിക്കൂറും പ്രവർത്തനം തുടരുകയും, പൊതുസുരക്ഷയും നിയമപരിപാലനവും ഉറപ്പാക്കുകയും ചെയ്യും.

Tags