റിയാദില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഗതാഗത തടസമുണ്ടാക്കി ഫോട്ടോയെടുത്ത മൂന്നു പേര്‍ അറസ്റ്റില്‍

google news
arrest

റിയാദില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഗതാഗത തടസമുണ്ടാക്കി ഫോട്ടോയെടുത്ത മൂന്നുപേര്‍ അറസ്റ്റിലായി.റിയാദിലെ തഖസ്സുസി റോഡില്‍ മൂന്നു ട്രാക്കിലും ഓരോ കാര്‍ നിര്‍ത്തിയിട്ട് പുറത്തിറങ്ങി ഫോട്ടോയെടുത്ത മൂന്നു പേരെയാണ് റിയാദ് പൊലീസ് അറസ്റ്റ് ചെയ്തത്.


ഏതാനും ദിവസമായി ഈ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇവരുടെ കാറുകള്‍ റോഡില്‍ നിര്‍ത്തിയിട്ടതോടെ പിന്നീട് വന്ന കാറുകളെല്ലാം ഇവരുടെ പിന്നില്‍ അകപ്പെടുകയായിരുന്നു. ഇതോടെ റോഡില്‍ തടസമുണ്ടായി. രണ്ടുപേരാണ് ഫോട്ടോയെടുത്തത്. പിടിയിലായവരില്‍ ഒരാള്‍ യെമനിയും മറ്റൊരാള്‍ സൗദി പൗരനുമാണ്.
 

Tags