മടങ്ങുന്ന ചെക്കുകള്‍ക്ക് തുക ഈടാക്കും; നടപടിയുമായി ബഹ്‌റൈന്‍ നീതിന്യായ മന്ത്രാലയം

bahrain

വാണിജ്യ സിവില്‍ ഇടപാടുകളില്‍ ചെക്കുകള്‍ക്കുള്ള വിശ്വാസ്യത വര്‍ധിപ്പിക്കാനും കടക്കാരുടെ സാമ്പത്തിക അവകാശങ്ങള്‍ വേഗത്തില്‍ സംരക്ഷിക്കാനും ഈ നീക്കം സഹായിക്കുമെന്നും അധികൃതര്‍.

ബഹ്റൈനില്‍ മടങ്ങുന്ന ചെക്കുകള്‍ക്ക് തുക ഈടാക്കാന്‍ പുതിയ നടപടി ക്രമങ്ങള്‍ നിലവില്‍ ഏര്‍പ്പെടുത്തിയതായി ബഹ്റൈന്‍ നീതിന്യായ മന്ത്രാലയം. വാണിജ്യ സിവില്‍ ഇടപാടുകളില്‍ ചെക്കുകള്‍ക്കുള്ള വിശ്വാസ്യത വര്‍ധിപ്പിക്കാനും കടക്കാരുടെ സാമ്പത്തിക അവകാശങ്ങള്‍ വേഗത്തില്‍ സംരക്ഷിക്കാനും ഈ നീക്കം സഹായിക്കുമെന്നും അധികൃതര്‍.

tRootC1469263">

ബഹ്‌റൈനില്‍ ബാങ്ക് അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങുന്ന ചെക്കുകള്‍ വഴി തുക ഈടാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി. കോടതിയില്‍ കേസ് ഫയല്‍ ചെയ്യാതെ തന്നെ, ചെക്ക് ഒരു എക്‌സിക്യൂട്ടിവ് രേഖയായി പരിഗണിച്ച് തുക ഈടാക്കാന്‍ അനുമതി നല്‍കുന്ന പുതിയ സംവിധാനം നിലവില്‍ വന്നതായി നീതിന്യായ മന്ത്രാലയം അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി എന്ന ഐജിഎയുമായി സഹകരിച്ച് ബഹ്‌റൈന്‍ നാഷനല്‍ പോര്‍ട്ടല്‍ വഴിയാണ് ഈ സേവനം ലഭിക്കുന്നത്.

Tags