പഴക്കം ചെന്ന കെട്ടിങ്ങള്‍ പൊളിച്ചുനീക്കിയതിന് പിന്നാലെ താമസക്കാര്‍ കൂട്ടത്തോടെ സ്വകാര്യ മേഖലയിലേക്ക് താമസം മാറി
ബാച്ചിലര്‍മാര്‍ കൂട്ടമായി സമീപത്തുള്ള ഖൈത്താന്‍, അല്‍-ഫര്‍ദൗസ്, അല്‍-അന്‍ഡലസ്, അല്‍-റബിയ, അല്‍-ഒമാരിയ തുടങ്ങിയ സ്വകാര്യ താമസമേഖലകളിലേക്ക് താമസം മാറിയതായി ബന്ധപ്പെട്ട അധികൃതര്‍ കണ്ടെത്തി.
കുവൈത്തിലെ ജലീബ് അല്‍ ഷുവൈക്ക് പ്രദേശത്ത് പഴക്കം ചെന്ന 67 കെട്ടിടങ്ങള്‍ മുനിസിപ്പാലിറ്റി പൊളിച്ചുനീക്കിയതിന് ശേഷം, ബാച്ചിലര്‍മാര്‍ കൂട്ടമായി സമീപത്തുള്ള ഖൈത്താന്‍, അല്‍-ഫര്‍ദൗസ്, അല്‍-അന്‍ഡലസ്, അല്‍-റബിയ, അല്‍-ഒമാരിയ തുടങ്ങിയ സ്വകാര്യ താമസമേഖലകളിലേക്ക് താമസം മാറിയതായി ബന്ധപ്പെട്ട അധികൃതര്‍ കണ്ടെത്തി.
tRootC1469263">
ഈ പ്രദേശങ്ങളിലെ പൗരന്മാരുടെ സുരക്ഷയും സൗകര്യവും സംരക്ഷിക്കുന്നതിനായി ഈ കുടിയേറ്റത്തെ നേരിടാന്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടികള്‍ ആരംഭിച്ചു. ഈ പശ്ചാത്തലത്തില്‍ നിയമലംഘനങ്ങള്‍ നിയന്ത്രിക്കുന്നതിനും സ്വകാര്യ പാര്‍പ്പിട മേഖലകളുടെയും മോഡല്‍ ഹൗസിംഗ് ഏരിയകളുടെയും നഗരപരമായ സ്വഭാവം സംരക്ഷിക്കുന്നതിനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി, അവിവാഹിതര്‍ക്ക് താമസിക്കാന്‍ അനുവാദമില്ലാത്ത പ്രദേശങ്ങളില്‍ അവരുടെ താമസം തടയുന്നതിനുള്ള നിരീക്ഷണ കാമ്പയിനുകള്‍ കുവൈത്ത് മുനിസിപ്പാലിറ്റി തുടര്‍ന്നു വരികയാണ്.
.jpg)


