ഇറാന് 12 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റ്; നയതന്ത്ര ശ്രമങ്ങള്‍ തുടരുന്നെന്ന് ഖത്തര്‍

qatar

ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഖത്തറില്‍ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന തങ്ങളുടെ 12 ബില്യണ്‍ ഡോളറിന്റെ ആസ്തികള്‍ വിട്ടുകൊടുക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

പശ്ചിമേഷ്യയില്‍ നയതന്ത്ര നീക്കങ്ങള്‍ സജീവമാകുന്നതിനിടെ, ഇറാന് 12 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഖത്തര്‍. അതേസമയം, ഇറാനുമായുള്ള കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാകാന്‍ ഏതാനും ദിവസങ്ങള്‍ കൂടി വേണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. 


ഇറാനുമായി കരാറിലെത്തുന്നത് ഉറപ്പാക്കാന്‍ ദോഹ 12 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരിയാണ് തള്ളിയത്. ഇത്തരം അവകാശവാദങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും ഖത്തറിന്റെ നയതന്ത്ര ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും മജീദ് അല്‍ അന്‍സാരി എക്സില്‍ കുറിച്ചു.

മേഖലയിലെ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചര്‍ച്ചകള്‍ക്കായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘം ദോഹയിലുണ്ട്. ഈ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഖത്തറില്‍ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന തങ്ങളുടെ 12 ബില്യണ്‍ ഡോളറിന്റെ ആസ്തികള്‍ വിട്ടുകൊടുക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

Tags