ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി തൊഴിലാളികളുടെ പണമയക്കലില്‍ സര്‍വ്വകാല റെക്കോര്‍ഡ്
Oct 6, 2026, 12:05 IST
എണ്ണയിതര മേഖലകളിലെ വന്‍ കുതിപ്പും തൊഴിലവസരങ്ങളുടെ വര്‍ദ്ധനവുമാണ് പ്രവാസി പണമൊഴുക്കില്‍ ഈ ചരിത്ര നേട്ടത്തിന് വഴിതെളിച്ചത്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി തൊഴിലാളികളുടെ പണമയക്കലില്‍ സര്‍വ്വകാല റെക്കോര്‍ഡ്. 2025-ല്‍ ജിസിസി രാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ ആകെ 161 ബില്യണ്‍ യുഎസ് ഡോളറാണ് സ്വന്തം നാടുകളിലേക്ക് അയച്ചത്. എണ്ണയിതര മേഖലകളിലെ വന്‍ കുതിപ്പും തൊഴിലവസരങ്ങളുടെ വര്‍ദ്ധനവുമാണ് പ്രവാസി പണമൊഴുക്കില്‍ ഈ ചരിത്ര നേട്ടത്തിന് വഴിതെളിച്ചത്.
സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത് അനുസരിച്ച്, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13.6 ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവാണ് പണമയക്കലില്‍ ഉണ്ടായിരിക്കുന്നത്. അതായത്, ഒറ്റവര്‍ഷം കൊണ്ട് 19 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള പ്രവാസി പണമൊഴുക്കില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇത്തരത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാകുന്നത്.
.jpg)


