ആശ്വാസം..; കുവൈത്ത് എയര്‍വേയ്‌സ് ഇന്ത്യയിലേക്കടക്കം 13 വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
Updated: May 2, 2026, 12:28 IST
മേയ് 3, 2026 മുതല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനല്‍ 4 (T4) ല്‍ നിന്ന് 13 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവീസുകള്‍ പുനരാരംഭിക്കുന്നതായി അധികൃതർ അറിയിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്‌സ് 13 വിമാന സർവീസുകള്‍ പുനരാരംഭിക്കുന്നു.ലണ്ടൻ, പാരീസ്, ദുബായ്, ഇസ്താംബുള്‍, മുംബൈ, ഡല്‍ഹി, കൊച്ചി, തിരുവനന്തപുരം, മനില, കൊളംബോ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കാണ് സർവീസുകള്‍ ഉണ്ടാകുന്നത്.
മേയ് 3, 2026 മുതല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനല്‍ 4 (T4) ല്‍ നിന്ന് 13 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവീസുകള്‍ പുനരാരംഭിക്കുന്നതായി അധികൃതർ അറിയിച്ചു.ഇതോടെ ആകെ സർവീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 29 ആയി ഉയരും.രാജ്യാന്തര യാത്രക്കാരുടെ ആവശ്യകത വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെടുത്തത്.
.jpg)

