ചൂടിന് ആശ്വാസം ; യുഎഇയില്‍ മഴ
May 22, 2023, 13:36 IST

വേനല്‍ച്ചൂടിന് ആശ്വാസം പകര്‍ന്ന് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. ചിലയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയാണ് ലഭിച്ചത്. ശനിയാഴ്ച വൈകീട്ട് ഫുജൈറ, അബുദാബി അല്‍ദഫ്‌റ എന്നിവിടങ്ങളില്‍ ആരംഭിച്ച മഴ വിവിധ പ്രദേശങ്ങളിലായി ഇന്നലെയും തകര്‍ന്നു. ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നു.
ഫുജൈറ, ഖോര്‍ഫക്കാന്‍, കല്‍ബ എന്നിവിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളിലെ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളില്‍ നേരിയ മഴയാണ് ലഭിച്ചത്.