പ്രവാസികൾക്ക് ആശ്വാസം...;കുവൈറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് വീണ്ടും നേരിട്ടുള്ള വിമാന സർവീസ് വീണ്ടും സജീവമാകുന്നു

Conflict in West Asia; Air India Express flights will not operate today

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 കേന്ദ്രീകരിച്ചായിരിക്കും ഈ സർവീസുകളെല്ലാം പ്രവർത്തിക്കുക

കുവൈറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവീസ് വീണ്ടും സജീവമാകുന്നു.  എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് ജൂലൈ മൂന്ന് മുതൽ പുനരാരംഭിക്കും. പശ്ചിമേഷ്യയിലെ സംഘർഷവും തുടർന്നുണ്ടായ വിമാനയാത്രാ നിയന്ത്രണങ്ങളും മൂലം കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ സർവീസ് താല്ക്കാലികമായി നിർത്തിവെച്ചിരുന്നത്.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ നിന്ന് വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി ലഭിച്ചതോടെയാണ് ഇപ്പോൾ കോഴിക്കോട്ടേയ്ക്കും വിമാന സർവീസ് പുനരാരംഭിക്കുന്നത്.ആദ്യഘട്ടത്തിൽ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

സാധാരണ സമയക്രമപ്രകാരം, കോഴിക്കോട് നിന്ന് പുലർച്ചെ 2:25-ന് പുറപ്പെടുന്ന വിമാനം രാവിലെ 4:50-ന് കുവൈറ്റിലെത്തും. മടക്കയാത്രയിൽ കുവൈറ്റിൽ നിന്ന് രാവിലെ 5:50-ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 1:35-ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തും.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 കേന്ദ്രീകരിച്ചായിരിക്കും ഈ സർവീസുകളെല്ലാം പ്രവർത്തിക്കുക.അതിനിടെ സർവീസ് പുനരാരംഭിക്കുന്ന ആദ്യ ദിനമായ ജൂലൈ 3-ന് മാത്രം വിമാനത്തിന് പ്രത്യേക സമയക്രമമായിരിക്കും ഉണ്ടായിരിക്കുക.

അന്ന് കോഴിക്കോട് നിന്ന് രാവിലെ 7:30-ന് പുറപ്പെടുന്ന വിമാനം രാവിലെ 10:05-ന് കുവൈറ്റിലെത്തുകയും തുടർന്ന് 11:05-ന് അവിടെനിന്ന് പുറപ്പെട്ട് വൈകിട്ട് 6:50-ന് കോഴിക്കോട് എത്തിച്ചേരുകയും ചെയ്യും. 

Tags