ബഹ്‌റൈനില്‍ തൊഴിലുടമകള്‍ക്ക് ആശ്വാസം; അപേക്ഷ നടപടികള്‍ ഓണ്‍ലൈനായി ലഭ്യമാക്കാന്‍ അധികൃതര്‍

bahrain

ഈ സേവനം പൂര്‍ണമായും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് മാറ്റിയതോടെ, അപേക്ഷയ്ക്കായി നേരത്തെ സമര്‍പ്പിക്കേണ്ടിയിരുന്ന രേഖകളില്‍ 50 ശതമാനത്തോളം കുറവാണ് വരുത്തിയിരിക്കുന്നത്

ബഹ്‌റൈനില്‍ തൊഴിലിട സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി 'ഓതറൈസ്ഡ് പേഴ്‌സണ്‍ പവേഴ്‌സ് അപ്‌ഡേറ്റ് സര്‍വീസ്' എന്ന പുതിയ ഡിജിറ്റല്‍ സേവനത്തിന് തുടക്കം കുറിച്ചു. ഇനി മുതല്‍ തൊഴിലുടമകള്‍ക്ക് സ്ഥാപനങ്ങളിലെ ഡാറ്റ എന്‍ട്രി, അപേക്ഷ സമര്‍പ്പിക്കല്‍, ഇന്‍വോയ്‌സ് പേയ്മെന്റുകള്‍ നടത്തല്‍, വര്‍ക്ക് പെര്‍മിറ്റ് പ്രിന്റിംഗ് തുടങ്ങിയ വിവിധ ചുമതലകള്‍ക്കായി അധികാരപ്പെടുത്തിയ വ്യക്തികളുടെ വിവരങ്ങളും അനുമതികളും ഓണ്‍ലൈന്‍ വഴി വളരെ എളുപ്പത്തില്‍ പുതുക്കാനാകും.

ഈ സേവനം പൂര്‍ണമായും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് മാറ്റിയതോടെ, അപേക്ഷയ്ക്കായി നേരത്തെ സമര്‍പ്പിക്കേണ്ടിയിരുന്ന രേഖകളില്‍ 50 ശതമാനത്തോളം കുറവാണ് വരുത്തിയിരിക്കുന്നത്. ഇലക്ട്രോണിക് ഫോമുകള്‍ ഉള്‍പ്പെടുത്തി നടപടിക്രമങ്ങള്‍ ലളിതമാക്കിയതിനാല്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വെറും ഒരു പ്രവൃത്തി ദിവസത്തിനുള്ളില്‍ തന്നെ തീരുമാനമുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പുതിയ മാറ്റം സ്ഥാപനങ്ങളുടെ സമയവും അധ്വാനവും ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്ന് എല്‍എംആര്‍എ ഡെപ്യൂട്ടി സിഇഒ അഹമ്മദ് ഇബ്രാഹിം അല്‍ അറബി പറഞ്ഞു. നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പവും സുതാര്യവുമാക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് മികച്ച ഡിജിറ്റല്‍ അനുഭവം നല്‍കാന്‍ ഈ സേവനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags