ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആശ്വാസം; വര്‍ക്ക് പെര്‍മിറ്റ് നടപടികള്‍ വേഗത്തിലാക്കാന്‍ ബഹ്‌റൈന്‍

domestic workers

ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി പുതിയ ഡിജിറ്റല്‍ സേവനം ആരംഭിച്ചു.

ബഹ്റൈനില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് നടപടികള്‍ ഇനി കൂടുതല്‍ വേഗത്തിലാകും. ഇതിനായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി പുതിയ ഡിജിറ്റല്‍ സേവനം ആരംഭിച്ചു. സ്‌പോണ്‍സര്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വര്‍ക്ക് വിസ മാറ്റുന്നതിനുള്ള നടപടിക്രമങ്ങളാണ് എല്‍എംആര്‍എ കൂടുതല്‍ ലളിതമാക്കിയത്.

പുതിയ ഡിജിറ്റല്‍ സംവിധാനത്തിലൂടെ, തൊഴിലാളികള്‍ക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറാനോ അല്ലെങ്കില്‍ നിലവിലുള്ള പെര്‍മിറ്റ് റദ്ദാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങാനോ ഇനി വേഗത്തില്‍ അപേക്ഷിക്കാം. മുന്‍പ് ഈ സേവനത്തിനായി പത്ത് പ്രവൃത്തി ദിവസങ്ങള്‍ എടുത്തിരുന്ന സ്ഥാനത്ത് ഇനിമുതല്‍ ഒറ്റ ദിവസം കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കാനാകും. ആവശ്യമായ രേഖകളുടെ എണ്ണം 50 ശതമാനവും വിവിധ അനുമതികളുടെ എണ്ണം 25 ശതമാനവും കുറച്ചുകൊണ്ടാണ് നടപടിക്രമങ്ങള്‍ എളുപ്പമാക്കിയത്.

എല്ലാ ഔദ്യോഗിക ചാനലുകളിലും ഒരേ വിവരങ്ങള്‍ ലഭ്യമാക്കിയതിലൂടെ കൂടുതല്‍ വ്യക്തതയും സുതാര്യതയും ഉറപ്പാക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.

Tags