ചെങ്കടലിലെ ആശങ്ക വര്‍ദ്ധിക്കുന്നു: ഹൂത്തി നീക്കങ്ങള്‍ക്കെതിരെ നയതന്ത്ര ഇടപെടലിന് ഖത്തര്‍
ഹോര്‍മൂസ് കടലിടുക്കിലെ തടസ്സങ്ങള്‍ നിലവില്‍ തന്നെ ലോക വ്യാപാരത്തെയും ആഗോള സാമ്പത്തിക വ്യവസ്ഥയെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഹോര്‍മൂസ് കടലിടുക്കിന് പിന്നാലെ ബാബ് അല്‍-മന്ദാബ് കടലിടുക്ക് കൂടി അടയ്ക്കുന്നത് ആഗോള സാമ്പത്തിക മേഖലയില്‍ വന്‍ ദുരന്തത്തിന് വഴിവെക്കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ്. യെമനിലെ ഹൂത്തികളുടെ ഉപരോധവും ചെങ്കടല്‍ തീരപ്രദേശങ്ങളിലെ നീക്കങ്ങളും മേഖലയില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഈ മുന്നറിയിപ്പ് നല്‍കിയത്.
ഹോര്‍മൂസ് കടലിടുക്കിലെ തടസ്സങ്ങള്‍ നിലവില്‍ തന്നെ ലോക വ്യാപാരത്തെയും ആഗോള സാമ്പത്തിക വ്യവസ്ഥയെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിന് പുറമെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന്റെ പ്രധാന പാതയായ ബാബ് അല്‍-മന്ദാബ് കൂടി സ്തംഭിച്ചാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഇബ്രാഹിം അല്‍-ഹാഷ്മി വ്യക്തമാക്കി.
മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി നയതന്ത്ര ചര്‍ച്ചകള്‍ക്കും സംഭാഷണങ്ങള്‍ക്കും ഖത്തര്‍ മുന്‍കൈ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ആഗോള ഊര്‍ജ്ജ വിതരണത്തെയും ചരക്കുനീക്കത്തെയും ബാധിക്കുന്ന ഇത്തരം നീക്കങ്ങളില്‍ നിന്ന് പിന്മാറാന്‍ നയതന്ത്ര ഇടപെടലുകള്‍ ശക്തമാക്കാനാണ് ഖത്തറിന്റെ തീരുമാനം.
.jpg)

