മൂടല്‍മഞ്ഞ്,യുഎഇയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു

uae heavy fog
uae heavy fog

1000 മീറ്ററില്‍ താഴെ ദൂരക്കാഴ്ചയ്ക്ക് കാരണമാകുന്ന മൂടല്‍മഞ്ഞ് രൂപപ്പെടുന്ന പ്രദേശങ്ങളിലാണ് റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്.

മൂടല്‍മഞ്ഞ് കനക്കുന്നതിനാല്‍ രാജ്യത്തുടനീളം മങ്ങിയ അന്തരീക്ഷമായിരിക്കുമെന്നും യുഎഇയിലെ നാഷണല്‍ സെന്റർ ഒഫ് മെറ്റീരിയോളജി.തിരശ്ചീന ദൃശ്യപരത കുറയുമെന്നും ചില പ്രദേശങ്ങളില്‍ കാഴ്‌ച വ്യക്തത വീണ്ടും കുറയാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മൂടല്‍മഞ്ഞ് കണക്കിലെടുത്ത് ചില ഭാഗങ്ങളില്‍ റെഡ്, യെല്ലോ അലർട്ടുകള്‍ പുറപ്പെടുവിച്ചു.

tRootC1469263">

1000 മീറ്ററില്‍ താഴെ ദൂരക്കാഴ്ചയ്ക്ക് കാരണമാകുന്ന മൂടല്‍മഞ്ഞ് രൂപപ്പെടുന്ന പ്രദേശങ്ങളിലാണ് റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്. ചില ഭാഗങ്ങളില്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചതായി അബുദാബി പൊലീസ് അറിയിച്ചു.

അതേസമയം, തീരദേശ - വടക്കൻ പ്രദേശങ്ങളില്‍ നേരിയ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. ചില തീരപ്രദേശങ്ങളില്‍ രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥ പ്രതീക്ഷിക്കാം. മണിക്കൂറില്‍ 10-20 കിലോമീറ്റർ വേഗതയില്‍ നിന്ന് മണിക്കൂറില്‍ 35 കിലോമീറ്റർ വേഗതയില്‍വരെ കാറ്റ് വീശാനിടയുണ്ട്. അറേബ്യൻ ഗള്‍ഫിലും ഒമാൻ കടലിലും നേരിയതോ മിതമായതോ ആയ തിരമാലകളായിരിക്കും ഉണ്ടാവുക.

ദുബായില്‍ 19 ഡിഗ്രി സെല്‍ഷ്യസിനും 26 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലും, ഷാർജയില്‍ 16 ഡിഗ്രി സെല്‍ഷ്യസിനും 26 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലും, അബുദാബിയില്‍ 17 ഡിഗ്രി സെല്‍ഷ്യസിനും 25 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലും താപനില ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Tags