ഒമാന്‍ റിയാലിന് റെക്കോര്‍ഡ് നിരക്ക് ; നാട്ടിലേക്ക് പണം അയക്കാന്‍ തിരക്കേറുന്നു

oman

ഒരു ഒമാനി റിയാലിന് 247 രൂപയ്ക്ക് മുകളിലാണ് ഇന്നലെ ഒമാനിലെ ധനവിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്.

ഒമാനി റിയാലും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ നിരക്ക് വീണ്ടും ഉയര്‍ന്നു. ഒരു ഒമാനി റിയാലിന് 247 രൂപയ്ക്ക് മുകളിലാണ് ഇന്നലെ ഒമാനിലെ ധനവിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. സര്‍വ്വകാല റെക്കോര്‍ഡ് നിരക്കാണിത്.
ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജ്ജിച്ചതും ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് വിനിമയ നിരക്ക് ഉയരാന്‍ കാരണം. നാട്ടിലേക്ക് പണം അയക്കാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് ഈ മാറ്റം വലിയ നേട്ടമാണ് നല്‍കുന്നത്. നിരക്ക് 247 രൂപ കടന്നതോടെ ഒമാനിലെ വിവിധ എക്‌സ്‌ചേഞ്ച് സെന്ററുകളില്‍ പണം അയക്കാനെത്തുന്നവര്‍ വര്‍ദ്ധിച്ചു.
 

Tags