യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വളര്‍ച്ചയുമായി റാസല്‍ഖൈമ വിമാനത്താവളം
Jan 19, 2026, 16:05 IST
ഇന്ത്യ പാക്കിസ്ഥാന്‍, സൗദി, റഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചത്.
യാത്രക്കാരുടെ എണ്ണത്തില്‍ സര്‍വകാല നേട്ടവുമായി റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളം. ചരിത്രത്തിലാദ്യമായി 2025 ല്‍ പത്തുലക്ഷത്തിലധികം യാത്രക്കാരെ വിമാനത്താവളം കൈകാര്യം ചെയ്തു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 51 ശതമാനം വര്‍ദ്ധന. വിമാന സര്‍വീസുകളുടെ എണ്ണം 37 ശതമാനം വര്‍ധിച്ചു. റാസല്‍ഖൈമയില്‍ നിന്നുള്ള രാജ്യാന്തര സെക്ടറുകളുടെ എണ്ണം 16 ആയി ഉയര്‍ന്നു. ഇന്ത്യ പാക്കിസ്ഥാന്‍, സൗദി, റഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചത്.
.jpg)


