അപൂര്‍വ വാസ്തുവിദ്യ ; പള്ളി കൗതുകമാകുന്നു
Thu, 25 May 2023

അല്‍ഷഹാനിയ നഗരത്തിലെ കൗതുകങ്ങളില്‍ ഒന്നായി മാറുകയാണ് ഷെയ്ഖ് ഫൈസല്‍ ബിന്‍ ഖ്വാസിം അല്‍താനി മ്യൂസിയത്തിലെ പള്ളി. പള്ളിയുടെ ചരിഞ്ഞ മിനാരവും വാസ്തു വിദ്യയുമാണ് കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്നത്.
സമൂഹ മാധ്യമങ്ങളില്‍ പള്ളിയുടെ വീഡിയോകളും ചിത്രങ്ങളും ഇതിനകം വൈറലായി. ചരിഞ്ഞ മിനാരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച.20 ഡിഗ്രി ചരിവില്‍ 27 മീറ്റര്‍ ഉയരത്തിലാണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത്.
ആരാധനാലയങ്ങളില്‍ വച്ച് ഏറ്റവും അപൂര്‍വമായ വാസ്തു വിദ്യാ ശൈലിയിലൊന്നായാണ് ഈ ഡിസൈന്‍ കണക്കാക്കുന്നത്.