റംസാന്‍ ; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച വീട്ടിലിരുന്ന് ജോലി

 UAE

റംസാനിലെ വെള്ളിയാഴ്ചകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുമതി നല്‍കി. 70 ശതമാനം ജീവനക്കാര്‍ വീട്ടിലിരുന്നും 30 ശതമാനം പേര്‍ ഓഫീസിലെത്തിയും ജോലി ചെയ്യണം.
വെള്ളിയാഴ്ചകളില്‍ സര്‍ക്കാര്‍ സ്‌കൂള്‍, സര്‍വകലാശാല പഠനം എന്നിവ ഓണ്‍ലൈനാക്കാം. പരീക്ഷകള്‍ക്ക് സ്‌കൂളില്‍ എത്തുന്നതിന് തടസ്സമില്ല. സ്വകാര്യ മേഖലാ സ്‌കൂളുകളും പൊതുവേ ഇതേ മാതൃകയാണ് പിന്തുടരുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം റമസാനില്‍ അഞ്ചര മണിക്കൂറാക്കി നേരത്തെ കുറച്ചിരുന്നു. സ്വകാര്യ മേഖലാ ജീവനക്കാരുടെ പ്രവൃത്തി സമയത്തില്‍ രണ്ടു മണിക്കൂര്‍ കുറയ്ക്കുകയും ചെയ്തു.

Share this story