ഒമാനിലെ ബര്‍ക്കയില്‍ ഒഴുക്കില്‍പെട്ട് കാണാതായ റംലത്തിന്റെ മൃതദേഹം കണ്ടെത്തി

d

രണ്ട് ദിവസം മുമ്പ് മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം വാദിയിലെ കുത്തൊഴുക്കില്‍പെട്ടാണ് അപകടമുണ്ടായത്

മ സ്കത്ത്: ഒമാനിലെ ബർക്കയില്‍ ഒഴുക്കില്‍പെട്ട് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് തൃത്താല സ്വദേശി റംലത്ത് (58) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.കടലിന്റെ ഭാഗത്തു നിന്നാണ് മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. ഇതോടെ മിന്നല്‍ പ്രളയത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി.

രണ്ട് ദിവസം മുമ്പ് മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം വാദിയിലെ കുത്തൊഴുക്കില്‍പെട്ടാണ് അപകടമുണ്ടായത്. പാലക്കാട് തൃത്താല സ്വദേശികളായ ഷംല, യൂസഫ്  പെരിനാട് പനയം സ്വദേശി മഹേഷ് എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു.ബർകയിലെ സൂകിലുള്ള സുഹൃത്തിന്റെ വീട്ടില്‍ പോയി തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം

Tags