മഴ ; ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നും ഓണ്‍ലൈന്‍ ക്ലാസ്
Apr 1, 2026, 13:33 IST
മുന്‍കരുതല്‍ നടപടിയായാണ് പഠനം ഓണ്‍ലൈന്‍ ആക്കിയത്.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ഗവര്‍ണറേറ്റുകളിലെ സ്‌കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് വിദൂര പഠന സംവിധാനം ഏര്‍പ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മുന്‍കരുതല്‍ നടപടിയായാണ് പഠനം ഓണ്‍ലൈന്‍ ആക്കിയത്.
ദാഹിറ, തെക്ക് വടക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ഗവര്‍ണറേറ്റുകളിലും മസ്‌കത്ത് ഗവര്‍ണറേറ്റുകളിലെ ആമിറാത്ത്, ഖുറിയാത്ത് വിലായത്തുകളിലുമുള്ള സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ കൂടാതെ കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും തീരുമാനം ബാധകമാണ്.
.jpg)


