മഴ ; കുവൈത്തില്‍ നിര്‍മാണ ജോലികള്‍ നിര്‍ത്തി
Mar 27, 2026, 13:10 IST
മഴ മൂലം കുവൈത്തിലെ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്
കനത്ത മഴയെ തുടര്‍ന്ന് തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി നിര്‍മാണ പ്രവര്‍ത്തനങ്ങളും മറ്റു പുറം ജോലികളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്കി. ശക്തമായ കാറ്റും ഇടിമിന്നലോടും കൂടിയ മഴയും അപകടമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാലാണ് നടപടിയെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു.
ക്രെയിനുകള്‍, താല്‍ക്കാലിക നിര്‍മ്മിതികള്‍ എന്നിവയ്ക്കു സമീപം ജോലി ചെയ്യുന്നതും ഒഴിവാക്കണം.
മഴ മൂലം കുവൈത്തിലെ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
.jpg)


