ഒമാനില്‍ തിങ്കള്‍ വരെ മഴ തുടരും
May 18, 2023, 14:10 IST

ഒമാന്റെ മിക്ക ഭാഗങ്ങളിലും ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിലെ തീരപ്രദേശങ്ങളിലും പര്‍വത മേഖലകളിലും ഇന്നു മഴ പെയ്യും.
അല്‍ ദാഖിലിയ്യ, മസ്‌കത്ത് ഗവര്‍ണറേറ്റുകളിലെ കിഴക്കന്‍ -മധ്യ ഹജര്‍ പര്‍വത നിരകളില്‍ ഒറ്റപ്പെട്ട മഴയ്ക്കാണ് സധ്യത.
നോര്‍ത്ത്, സൗത്ത് അല്‍ ശര്‍ഖിയ്യകളിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴയുണ്ടാകും.