യുഎഇയിൽ വരും ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത
Mar 18, 2026, 19:10 IST
യുഎഇയിൽ വരും ദിവസങ്ങളിൽ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പടിഞ്ഞാറൻ മേഖലകൾ, തീരപ്രദേശങ്ങൾ, ഉൾനാടൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പകൽ സമയത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
tRootC1469263">ചൂട് വീണ്ടും കുറയാൻ സാധ്യതയുണ്ട്. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മിതമായ കാറ്റ് വീശും. ഇത് പൊടിപടലങ്ങൾ ഉയരാൻ കാരണമായേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
.jpg)


