തുടർച്ചയായ മൂന്നാം ദിവസവും യുഎഇയിൽ പല സ്ഥലങ്ങളിലും മഴ

rain
rain

അബുദാബി: തുടർച്ചയായ മൂന്നാം ദിവസവും യുഎഇയിൽ പല സ്ഥലങ്ങളിലും മഴ ലഭിച്ചു. രാജ്യത്തിൻറെ പല ഭാഗങ്ങളിലും നേരിയതോ കനത്ത മഴയോ ലഭിച്ചു. ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ കനത്ത ചൂടിന് ആശ്വാസമായിരിക്കുകയാണ് മഴ. ഫുജൈറയിലെ വാദി അൽ സിദ്റിലടക്കം കനത്ത മഴ പെയ്തതായി ദേശീയ കാലാവസ്ഥ കേന്ദ്രം റിപ്പോർട്ട് ചെയ്തു.

tRootC1469263">

റാസൽഖൈമയിലെ മസാഫി, ഷാർജയിലെ ഖോർഫക്കാൻ റോഡ്, വാദി ഷീസ് എന്നിവിടങ്ങളിൽ മഴ പെയ്തു. ശനിയാഴ്ച രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തതിനെ തുടർന്ന് ചെറിയ വെള്ളച്ചാട്ടങ്ങൾ രൂപപ്പെടുകയും വാദികൾ നിറഞ്ഞൊഴുകുകയും ചെയ്തു. മഴ പെയ്തതിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൻറെ വീഡിയോ സ്റ്റോം സെൻറർ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിട്ടുണ്ട്.

Tags