യുഎഇയിൽ ഇടിമിന്നലോട് കൂടിയ മഴ
Mar 11, 2025, 19:34 IST


അബുദാബി: യുഎഇയിൽ ഇടിമിന്നലോട് കൂടിയ മഴ. തീരപ്രദേശങ്ങളിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും ദേശീയ കാലാവസ്ഥ കേന്ദ്രം ഇന്നും മഴയ്ക്ക് സാധ്യത പ്രവചിച്ചുണ്ട്.
ദുബൈ, ഷാർജ, ഉമ്മുൽഖുവൈൻ, അബുദാബി, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ അൽ അവീർ, അൽ ഖൂസ്, പാം ജുമൈറ, ദൈറ എന്നിവിടങ്ങളിൽ നേരിയ മഴ പെയ്തിരുന്നു. ദുബൈയിലെ പല ഭാഗങ്ങളിലും ഇടിമിന്നലും ഉണ്ടായി. പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ.