യുഎഇയില്‍ തിങ്കളാഴ്ച വരെ മഴ തുടരും

rain uae

പകല്‍ പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെങ്കിലും ഉച്ചയ്ക്ക് ശേഷം പലയിടങ്ങളിലും മേഘാവൃതമായ അന്തരീക്ഷവും മഴയും അനുഭവപ്പെടും.

യുഎഇയില്‍ തിങ്കളാഴ്ച വരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വീണ്ടും മഴ പെയ്യാന്‍ സാധ്യതയുണ്ട്. കിഴക്കന്‍ മേഖലകളില്‍ നിന്നും രൂപപ്പെടുന്ന മഴമേഘങ്ങള്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കും ഉള്‍നാടുകളിലേക്കും വ്യാപിക്കുന്നതിനാണ് സാധ്യത. പകല്‍ പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെങ്കിലും ഉച്ചയ്ക്ക് ശേഷം പലയിടങ്ങളിലും മേഘാവൃതമായ അന്തരീക്ഷവും മഴയും അനുഭവപ്പെടും.

മേഘ രൂപീകരണത്തെത്തുടര്‍ന്ന് രാജ്യത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുന്ന കാറ്റ് തീരദേശങ്ങളില്‍ 40 കിലോമീറ്റര്‍ വരെയും പര്‍വത മേഖലകളിലും ഉള്‍പ്രദേശങ്ങളിലും 45 കിലോമീറ്റര്‍ വരെയും ശക്തമായേക്കാം. ശക്തമായ കാറ്റില്‍ പൊടിപടലങ്ങള്‍ ഉയര്‍ന്നുപൊങ്ങാന്‍ സാധ്യതയുള്ളതിനാല്‍ തുറസ്സായ സ്ഥലങ്ങളിലും പ്രധാന റോഡുകളിലും കാഴ്ചപരിധി ഗണ്യമായി കുറയാനിടയുണ്ട്. വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Tags