സൗദിയില്‍ വെള്ളിയാഴ്ച വരെ മഴ തുടരും ; ജാഗ്രത നിര്‍ദ്ദേശം

Very severe low pressure area likely over Bay of Bengal; Widespread rain likely in the state for next three days

അടുത്ത വെള്ളിയാഴ്ച വരെ സൗദി അറേബ്യയിലെ വിവിധ മേഖലകളില്‍ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രത നിര്‍ദേശം നല്‍കിയത്.

സൗദി അറേബ്യയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പൊടുജനങ്ങള്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്. അടുത്ത വെള്ളിയാഴ്ച വരെ സൗദി അറേബ്യയിലെ വിവിധ മേഖലകളില്‍ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രത നിര്‍ദേശം നല്‍കിയത്.

ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരണമെന്നും മിന്നല്‍പ്രളയത്തിന് സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങള്‍, താഴ്വരകള്‍ എന്നിവിടങ്ങളില്‍ നിന്ന് അകന്നുനില്‍ക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഇത്തരം പ്രദേശങ്ങളില്‍ നീന്തുന്നത് ഒഴിവാക്കണമെന്നും വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും നല്‍കുന്ന ഔദ്യോഗിക നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Tags