കുവൈത്തില്‍ ഈ ആഴ്ച മഴ തുടരും, മൂടല്‍മഞ്ഞിനും സാധ്യത

Expatriate dies after being struck by lightning in Kuwait
Expatriate dies after being struck by lightning in Kuwait

മിക്ക ദിവസങ്ങളിലും പരമാവധി താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാകുമെന്നും, അതിനാല്‍ ശൈത്യകാല വസ്ത്രങ്ങള്‍ ധരിക്കേണ്ടി വരുമെന്നും റമദാന്‍ കൂട്ടിച്ചേര്‍ത്തു.

കുവൈത്തില്‍ തിങ്കളാഴ്ച മഴയ്ക്കുള്ള സാധ്യത കൂടുതലായിരിക്കുമെന്നും, മേഘാവൃതമായ കാലാവസ്ഥ ആഴ്ചാവസാനം വരെ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകന്‍ ഇസ്സ റമദാന്‍ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം മുതല്‍ വെള്ളിയാഴ്ച രാവിലെ വരെ മഴയുടെ ശക്തി കൂടുമെന്നും, ചിലപ്പോഴൊക്കെ ഇടിമിന്നലോടുകൂടി മഴ പെയ്യാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

tRootC1469263">

അന്തരീക്ഷ സാഹചര്യങ്ങളെ ആശ്രയിച്ച് കാലാവസ്ഥയില്‍ സമയത്തിലും മഴയുടെ അളവിലും ചെറിയ മാറ്റങ്ങള്‍ കാണാമെന്ന് അദ്ദേഹം വിശദീകരിച്ചു അതോടൊപ്പം ദൃശ്യപരത കുറയാനും മൂടല്‍മഞ്ഞ് രൂപപ്പെടാനുമുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. മിക്ക ദിവസങ്ങളിലും പരമാവധി താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാകുമെന്നും, അതിനാല്‍ ശൈത്യകാല വസ്ത്രങ്ങള്‍ ധരിക്കേണ്ടി വരുമെന്നും റമദാന്‍ കൂട്ടിച്ചേര്‍ത്തു.

Tags