യുഎഇയില്‍ നാളെ വരെ മഴയ്ക്ക് സാധ്യത
Apr 22, 2026, 13:42 IST
തീരപ്രദേശങ്ങളില്‍ താപനില ചെറിയ രീതിയില്‍ കുറയാനും സാധ്യതയുണ്ട്.
യുഎഇയില്‍ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ മഴ ലഭിച്ചു. ഏപ്രില്‍ 23 വരെ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബൈ, അബുദാബി, ഫുജൈറ എമിറേറ്റുകളില്‍ ഇടവേളകളില്‍ മഴയും ചെറിയ കാറ്റുമുണ്ടാകും.
തീരപ്രദേശങ്ങളില്‍ താപനില ചെറിയ രീതിയില്‍ കുറയാനും സാധ്യതയുണ്ട്. പടിഞ്ഞാറ് നിന്ന് ഇടയ്ക്കിടെ തള്ളിവരുന്ന ഇടത്തരം ഉയര്‍ന്ന മേഘങ്ങളുടെ പ്രവാഹമാണ് അസ്ഥിര കാലാവസ്ഥയ്ക്ക് കാരണം. തീര പ്രദേശങ്ങളിലും കിഴക്കന്‍ മേഖലകളിലും ഇതു മഴയ്ക്ക് കാരണമാകും.
.jpg)

