യുഎഇയില്‍ വരും ദിവസങ്ങളില്‍ മഴക്ക് സാധ്യത; മൂടല്‍മഞ്ഞ് ശക്തമാകും

Saudi rain
Saudi rain

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ മഴ പെയ്തു. ഫുജൈറ, ഖോര്‍ഫക്കാന്‍ തുടങ്ങിയ മേഖലകളിലാണ് മഴ ലഭിച്ചത്. വരും ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

പുലര്‍കാലങ്ങളിലും രാവിലെയും മൂടല്‍ മഞ്ഞ് ശക്തമാകുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദൂരക്കാഴ്ച മറയാന്‍ സാധ്യതയുളളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

tRootC1469263">

Tags