യുഎഇയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

rain uae

മണല്‍ക്കാറ്റിനും കാഴ്ച പരിധി കുറയുന്നതിനും കാരണമായേക്കാം.

യുഎഇയില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.


ഇന്ന് മിതമായ തോതില്‍ വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് കാറ്റു വീശാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റ് ചില സമയങ്ങളില്‍ 40 കിലോമീറ്റര്‍ വരെയായേക്കും. ഇതു മണല്‍ക്കാറ്റിനും കാഴ്ച പരിധി കുറയുന്നതിനും കാരണമായേക്കാം.
 

Tags