യുഎഇയില്‍ ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യത

Heavy rain expected in Saudi Arabia until Monday

യാത്രക്കാരും വാഹനം ഓടിക്കുന്നവരും റോഡിലെ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാല്‍ അതീവ ശ്രദ്ധ പുലർത്തണം.

അബുദാബി : ഇന്ന് രാവിലെ മുതല്‍ തിങ്കളാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.വരും ദിവസങ്ങളില്‍ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നും അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നുമാണ് റിപ്പോർട്ട്.

മിക്കയിടങ്ങളിലും നേരിയതോ മിതമായതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചില പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ ആകാശം മേഘാവൃതമായിരിക്കുമെന്നും പലയിടങ്ങളിലും മഴ ഇടവിട്ട് പെയ്യാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. കാലാവസ്ഥാ മാറ്റം പെട്ടെന്നായിരിക്കുമെന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലും മഴ ശക്തമാകാൻ സാധ്യതയുള്ള ഇടങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

യാത്രക്കാരും വാഹനം ഓടിക്കുന്നവരും റോഡിലെ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാല്‍ അതീവ ശ്രദ്ധ പുലർത്തണം. വരും ദിവസങ്ങളില്‍ മഴ തുടരുമെന്നതിനാല്‍ ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴമേഘങ്ങള്‍ രൂപപ്പെടാൻ സാധ്യതയുള്ള ഒരു ന്യൂനമർദ്ദമാണ് ഈ കാലാവസ്ഥ മാറ്റത്തിന് പ്രധാന കാരണം

Tags