ഒമാനില്‍ മഴ തുടരുന്നു ; വാദികള്‍ നിറഞ്ഞൊഴുകുന്നു
May 24, 2023, 13:52 IST

ഒമാനില്‍ വിവിധ വിലായത്തുകളില്‍ മഴ തുടരുന്നു. കനത്ത കാറ്റിന്റെയും ഇടിയുടേയും അകമ്പടിയോടെയാണ് മഴ പെയ്യുന്നത്. വിവിധ സ്ഥലങ്ങളില്‍ വാദികളും നിറഞ്ഞൊഴുകുകയാണ്.
അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ മുറിച്ചു കടക്കരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
ഷിനാസ്, ലിവ, സീബ, സഹം, ജബര്‍ അഖ്ദര്‍, മുസന്ന, അല്‍ അവാബി, അല്‍ഖൂദ് എന്നീ പ്രദേശങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്.