യുഎഇയില്‍ നാളെ മുതല്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

rain uae

രാജ്യത്തിന്റെ കിഴക്ക്, തെക്ക് മേഖലകളില്‍ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. ഇത് ഉള്‍പ്രദേശങ്ങളിലേക്കും നീളാം.

യുഎഇയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. ദേശീയ കാലാവസ്ഥ കേന്ദ്രമാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സെപ്തംബര്‍ മൂന്ന് മുതല്‍ സെപ്തംബര്‍ 5 വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ കിഴക്ക്, തെക്ക് മേഖലകളില്‍ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. ഇത് ഉള്‍പ്രദേശങ്ങളിലേക്കും നീളാം.


മഴമേഘങ്ങള്‍ രൂപപ്പെടാനും വ്യത്യസ്ത തീവ്രതകളില്‍ മഴ ലഭിക്കാനുമുള്ള സാധ്യതയുണ്ട്.

Tags