യുഎഇയില്‍ മഴയ്ക്കും മൂടല്‍ മഞ്ഞിനും സാധ്യത

fog uae

ഇന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും.

യുഎഇയില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും.
വടക്കന്‍, കിഴക്കന്‍ മേഖലകളില്‍ താഴ്ന്ന നിലയിലുള്ള മേഘങ്ങള്‍ പ്രത്യക്ഷപ്പെടാനും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഇന്ന് രാജ്യത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ വൈകീട്ട് എട്ടു വരെ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.
 

tRootC1469263">

Tags