യുഎഇയില്‍ ചില മേഖലകളില്‍ മഴയ്ക്കും മൂടല്‍ മഞ്ഞിനും സാധ്യത
Updated: Nov 4, 2026, 15:19 IST
രാജ്യത്തിന്റെ കിഴക്കന്‍, വടക്കന്‍ മേഖലകളില്‍ മഴ മേഘങ്ങള്‍ രൂപപ്പെടാനും ചിലയിടങ്ങളില്‍ മഴ ലഭിക്കാനും സാധ്യതയുണ്ട്.
യുഎഇയില്‍ ബുധനാഴ്ച പൊതുവേ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നത് ദേശീയ കാലാവസ്ഥാ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ കിഴക്കന്‍, വടക്കന്‍ മേഖലകളില്‍ മഴ മേഘങ്ങള്‍ രൂപപ്പെടാനും ചിലയിടങ്ങളില്‍ മഴ ലഭിക്കാനും സാധ്യതയുണ്ട്.
ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച പുലര്‍ച്ചെയും തീരദേശങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കും. ഇത് ചിലയിടങ്ങളില്‍ കനത്ത മൂടല്‍മഞ്ഞിനോ നേരിയ മഞ്ഞിനോ കാരണമായേക്കും. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പതു വരെ എന്‍സിഎം റെഡ്, യെല്ലോ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
.jpg)

