യോഗ്യതയുള്ള വിദേശികള്‍ക്ക് ചിപ്പ് ഘടിപ്പിച്ച സിവില്‍ ഐഡി ; മാറ്റത്തിന് തുടക്കമിട്ട് കുവൈത്ത്
Jan 5, 2026, 13:45 IST
നിക്ഷേപത്തിന്റെ മൂല്യം അനുസരിച്ച് പത്തു മുതല്‍ 15 വര്‍ഷം വരെ കാലാവധിയുള്ളതാണ് സിവില്‍ ഐഡി.
വിദേശ നിക്ഷേപകര്‍ക്കും റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ക്കുമായി ചിപ്പ് ഘടിപ്പിച്ച സിവില്‍ ഐഡി നല്‍കാന്‍ കുവൈത്ത് തീരുമാനിച്ചു. നിക്ഷേപത്തിന്റെ മൂല്യം അനുസരിച്ച് പത്തു മുതല്‍ 15 വര്‍ഷം വരെ കാലാവധിയുള്ളതാണ് സിവില്‍ ഐഡി.
വ്യക്തിയുടെ ഔദ്യോഗിക വിവരങ്ങള്‍ ഡിജിറ്റലാക്കി സംഭരിച്ചതാണ് ചിപ്പുകളെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ വിശദീകരിച്ചു. വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനും കൃത്യമായി പരിശോധിക്കാനും പുതിയ സാങ്കേതിക വിദ്യ സഹായിക്കും.
.jpg)


