ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ റെസ്റ്റോറന്റുകളില്‍ പരിശോധന നടത്തി ഖത്തര്‍ ആരോഗ്യ മന്ത്രാലയം
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കുക, ഭക്ഷണം കൈകാര്യം ചെയ്യുന്നതില്‍ ശുചിത്വം ഉറപ്പാക്കുക, പൊതുജനാരോഗ്യം സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിശോധന ക്യാമ്പയിന്‍.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്ന റസ്റ്റോറന്റുകള്‍, കഫറ്റീരിയകള്‍, കമ്പനി മെസ്സുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പരിശോധന ക്യാമ്പയിന്‍ നടത്തി. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കുക, ഭക്ഷണം കൈകാര്യം ചെയ്യുന്നതില്‍ ശുചിത്വം ഉറപ്പാക്കുക, പൊതുജനാരോഗ്യം സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിശോധന ക്യാമ്പയിന്‍.
tRootC1469263">
ഈ വര്‍ഷം ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ നടന്ന ക്യാമ്പയിനില്‍ 479 റെസ്റ്റോറന്റുകളും കഫറ്റീരിയകളും പരിശോധിച്ചു. ഏകദേശം 95,000 തൊഴിലാളികള്‍ക്ക് സേവനം നല്‍കുന്ന 191 കമ്പനി ഭക്ഷണ ശാലകളിലും പരിശോധന നടത്തി. ആവശ്യമുള്ള മേഖലകളില്‍ മെച്ചപ്പെടുത്തല്‍ വരുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഓരോ ഇടത്തും മൂന്ന് തവണയോളം സന്ദര്‍ശനം നടത്തി.
പരിശോധനയ്ക്കായി 1,813 ഭക്ഷണ സാമ്പിളുകള്‍ ആരോഗ്യ മന്ത്രാലയം ശേഖരിച്ചു. എല്ലാ സാമ്പിളുകളും ആവശ്യമായ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. പരിശോധനയുടെ ഭാഗമായി ഇന്‍സ്‌പെക്ടര്‍മാര്‍ 1,650 ല്‍ അധികം സന്ദര്‍ശനങ്ങളാണ് നടത്തിയത്. ആദ്യ പരിശോധനയ്ക്ക് ശേഷം 82% ത്തിലധികം ഭക്ഷണ ശാലകളും അവയുടെ റേറ്റിംഗ് മെച്ചപ്പെടുത്തി.
.jpg)


