വരുമാനത്തില് 42 ശതമാനം ഇടിവ്, ഏത് മോശം സാഹചര്യത്തെയും നേരിടാന് ഒരുങ്ങണമെന്ന് ഖത്തര് അമീറിന്റെ ആഹ്വാനം
യുദ്ധത്തിന് മുന്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് മടങ്ങിയെത്താനാണ് ശ്രമിക്കുന്നതെന്നും, ഖത്തര് കരുത്തോടെ ചുമതലകള് നിര്വഹിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ഏത് മോശം സാഹചര്യത്തെയും നേരിടാന് ഒരുങ്ങണമെന്ന സുപ്രധാന സന്ദേശവുമായി ഖത്തര് അമീര്. വ്യക്തികളും സ്ഥാപനങ്ങളും ഉത്തരവാദിത്തങ്ങള് ഏറ്റെടക്കാന് തയാറാകണമെന്നും ഷെയ്ഖ് തമീം ബിന് ഹമദ് അല്താനി ആഹ്വാനം ചെയ്തു. പശ്ചിമേഷ്യന് മേഖലയില് പടരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്, ഖത്തര് ഷൂറാ കണ്സിലില് അദ്ദേഹം സുപ്രധാന പ്രസ്താവന നടത്തിയത്. ഈ വര്ഷത്തെ ആദ്യ പകുതിയില് യുദ്ധം കാരണം 42 ശതമാനമാണ് ഖത്തറിന്റെ വരുമാനം ഇടിഞ്ഞത്. യുദ്ധത്തിന് മുന്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് മടങ്ങിയെത്താനാണ് ശ്രമിക്കുന്നതെന്നും, ഖത്തര് കരുത്തോടെ ചുമതലകള് നിര്വഹിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തെയും മേഖലയേയും ഖത്തറിനേയും ഒരുപോലെ ബാധിച്ച അസാധാരണ സംഭവങ്ങള്ക്കാണ് നാം സാക്ഷിയായത് എന്ന് പറഞ്ഞാണ് ഖത്തര് അമീര് ഷൂറാ കൗണ്സില് പ്രസംഗം തുടങ്ങിയത്. ദേശീയ വരുമാനം 42 ശതമാനം ഇടിഞ്ഞു. ചെലവ് 14 ശതമാനം കുറഞ്ഞു. യുദ്ധത്തിന് മുന്പുണ്ടയിരുന്ന സ്ഥിതിയിലേക്ക് തിരികെയെത്താനാണ് ശ്രമിക്കുന്നത്. യുദ്ധമുണ്ടാക്കിയ പ്രതിസന്ധികളുടെ ഗൗരവം ഇത് വ്യക്തമാക്കുന്നു. ലോകത്തിനാവശ്യമായ അഞ്ചിലൊന്ന് പ്രകൃതി വാതകം ഖത്തറാണ് നല്കുന്നത്. അതിനാല് ഇത്തരം തടസ്സങ്ങള് ലോക വിപണിയില് അതിവേഗം ബാധിക്കുന്നു. പരമാധികാരം സംരക്ഷിച്ച്, ജനങ്ങളെയും ഊര്ജ്ജ സുരക്ഷയെയും സുരക്ഷിതമാക്കാനും ഒപ്പം ചര്ച്ചകള്ക്ക് വഴിയൊരുക്കാനും ഖത്തര് പ്രയത്നിച്ചു. കരുത്തോടെ നിന്ന സായുധ സേനകള്ക്കും സര്ക്കാര് സ്ഥാപനങ്ങള്ക്കും ഖത്തര് അമീര് അഭിനന്ദനം അറിയിച്ചു. യുദ്ധത്തിന് മുന്പുണ്ടായിരുന്ന സ്ഥിതി തിരികെ കൊണ്ടു വരാനാണ് ശ്രമിക്കുന്നത്. എല്ലാ മോശം സാഹചര്യങ്ങളെയും നേരിടാന് ഒരുങ്ങണം. വ്യക്തികളും സ്ഥാപനങ്ങളും ഇതിന് തയാറാകണമെന്നും ഖത്തര് ഷൂറാ കൗണ്സിലില് ഖതതര് അമീര് പറഞ്ഞു. പ്രതിസന്ധികള്ക്കിടയിലും ഖത്തറിന്റെ ദേശീയ സമ്പദ് വ്യവസ്ഥയ്ക്ക് 2.9 ശതമാനം വളര്ച്ച നേടാന് കഴിഞ്ഞു. അതേസമയം വികസന പദ്ധതികളുമായി മുന്നോട്ട് തന്നെയന്നാണ് ഖത്തര് വ്യക്തമാക്കുന്നത്. നോര്ത്ത് ഫീല്ഡ് ഗ്യാസ് പദ്ധതിയുമായി മുന്നോട്ടു തന്നെ. അമേരിക്കയുമായി ചേര്ന്നുള്ള ഗോള്ഡന് പാസ് ഊര്ജ്ജ പദ്ദതിയും അതിവേഗം മുന്നോട്ട് പോകുമെന്നും ഖത്തര് വ്യക്തമാക്കി. അഞ്ച് വര്ഷത്തിനകം 22,100 കോടി റിയാലിന്റെ പദ്ധതികളും ഖത്തര് പ്രഖ്യാപിച്ചു.
.jpg)


