ഖത്തറില്‍ വേനല്‍ക്കാല തൊഴില്‍ സമയ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം

qatar

ഉയര്‍ന്ന താപനിലയില്‍ നിന്ന് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നേരിട്ടുള്ള വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കുന്നതിനുമാണ് ഈ സമയക്രമം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

ഖത്തറില്‍ ഉഷ്ണതരംഗം തുടരുന്ന പശ്ചാത്തലത്തില്‍, വേനല്‍ക്കാല തൊഴില്‍ സമയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കി തൊഴില്‍ മന്ത്രാലയം. ഉയര്‍ന്ന താപനിലയില്‍ നിന്ന് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നേരിട്ടുള്ള വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കുന്നതിനുമാണ് ഈ സമയക്രമം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

തൊഴിലിടങ്ങളിലെ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തടയുന്നതിന് ആവശ്യമായ തൊഴില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാവരും നിര്‍ബന്ധമായും പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. വേനല്‍ക്കാലത്തെ പ്രത്യേക നിയമപ്രകാരം, തുറസ്സായ സ്ഥലങ്ങളില്‍ രാവിലെ 10 മണി വരെ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂ.

രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 3:30 വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന രീതിയിലുള്ള ജോലി പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. തുടര്‍ന്ന് ഉച്ചയ്ക്ക് 3:30-ന് ശേഷം മാത്രമേ ജോലി പുനരാരംഭിക്കാന്‍ പാടുള്ളൂ. തൊഴിലാളികളുടെ ജീവനും ആരോഗ്യത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ നിയന്ത്രണങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

Tags