മധ്യസ്ഥതയുമായി ഖത്തര്‍ വീണ്ടും ; ചര്‍ച്ച തുടരാമെന്ന് ട്രംപ്

qatar

കഴിഞ്ഞാഴ്ച ഇറാന്‍ മുന്നോട്ടുവച്ച ഏഴിന വ്യവസ്ഥകളില്‍ ചില ഭേദഗതികളിലൂന്നിയാവും ചര്‍ച്ച.

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ കഴിഞ്ഞാഴ്ച ഇറാന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ യുഎസ് തള്ളിയെങ്കിലും ചര്‍ച്ച തുടരാനുള്ള ശ്രമങ്ങളുമായി ഖത്തര്‍ രംഗത്ത്. ന്യൂയോര്‍ക്കില്‍ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുമായും യുഎസ് ഉദ്യോഗസ്ഥരുമായും ഖത്തര്‍ മധ്യസ്ഥര്‍ വെവ്വേറെ ചര്‍ച്ച നടത്തും.


കഴിഞ്ഞാഴ്ച ഇറാന്‍ മുന്നോട്ടുവച്ച ഏഴിന വ്യവസ്ഥകളില്‍ ചില ഭേദഗതികളിലൂന്നിയാവും ചര്‍ച്ച.
ഈ ആഴ്ച ചര്‍ച്ച പുനരാരംഭിക്കാമെന്നു പറഞ്ഞ യുഎസ് പ്രസിഡന്റ് ട്രംപ് യുദ്ധം വേഗം അവസാനിക്കുമെന്നും അമേരിക്ക വിജയിക്കുമെന്നും പ്രഖ്യാപിച്ചു. നിലപാട് വ്യക്തമാണെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നുമാണ് ഇറാന്റെ മറുപടി. നയതന്ത്ര പരിഹാരത്തില്‍ തന്നെയാണ് വിശ്വാസമെന്നും അബ്ബാസ് അരഗ്ചി പറഞ്ഞു.
 

Tags