ഇറക്കുമതി ചെയ്യുന്ന ചിക്കന്റെയും പച്ചക്കറികളുടെയും തീരുവ കൂട്ടാന്‍ ഖത്തര്‍

Use this to make tomatoes ripen faster

അഞ്ച് മുതല്‍ 15 ശതമാനം വരെയാണ് വിവിധ ഉത്പ്പന്നങ്ങള്‍ക്ക് തീരുവയില്‍ വരുത്തിയിട്ടുള്ള വര്‍ദ്ധനവ്

ഖത്തറില്‍ ഇറക്കുമതി ചെയ്യുന്ന ചിക്കന്റെയും വിവിധ പച്ചക്കറികളുടെയും കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചു. അഞ്ച് മുതല്‍ 15 ശതമാനം വരെയാണ് വിവിധ ഉത്പ്പന്നങ്ങള്‍ക്ക് തീരുവയില്‍ വരുത്തിയിട്ടുള്ള വര്‍ദ്ധനവ്. ഇത് സംബന്ധിച്ച ഔദ്യോഗിക ഗസറ്റില്‍ തീരുമാനം പ്രസിദ്ധീകരിച്ച തീയതി മുതല്‍ 60 ദിവസത്തിന് ശേഷമായിരിക്കും പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.

പച്ചക്കറികളുടെ വിഭാഗത്തില്‍ പ്രധാനമായും തക്കാളി, വഴുതന എന്നിവയ്ക്കാണ് അധിക തീരുവ ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഈ ഉത്പ്പന്നങ്ങളുടെ പ്രാദേശിക ഉത്പ്പാദനം കൂടുതലുള്ള സീസണുകളില്‍ മാത്രമായിരിക്കും പുതിയ തീരുവ ബാധകമാകുക. പ്രാദേശിക കര്‍ഷകരെ പിന്തുണയ്ക്കാനും തദ്ദേശീയമായി ഉത്പ്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങള്‍ക്ക് വിപണിയില്‍ കൂടുതല്‍ ഇടം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് അധികൃതരുടെ ഈ നീക്കം.

Tags