ഖത്തര്‍ വീസ നിയമങ്ങള്‍ കര്‍ശനമാക്കുന്നു ; ഇഖാമ റദ്ദാക്കിയാല്‍ 14 ദിവസത്തിനകം രാജ്യം വിടണം

qatar

മുമ്പ് റസിഡന്‍സ് പെര്‍മിറ്റ് റദ്ദാക്കിയ ശേഷം രാജ്യത്ത് തുടരാന്‍ 30 ദിവസത്തെ ഇളവ് അനുവദിച്ചിരുന്നു.

ഖത്തറില്‍ റസിഡന്‍സ് പെര്‍മിറ്റ് (ഇഖാമ) റദ്ദാക്കപ്പെടുന്ന പ്രവാസികള്‍ 14 ദിവസത്തിനകം രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിശ്ചിത സമയ പരിധിക്കുള്ളില്‍ രാജ്യം വിടാത്തവര്‍ സാമ്പത്തിക പിഴ നേരിടേണ്ടിവരുമെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി. ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച സുരക്ഷിത യാത്രയെ കുറിച്ചുള്ള വെബിനാറിലാണ് എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിലെ ക്യാപ്റ്റന്‍ അലി അഹമ്മദ് അലി അല്‍ കുവാരി ഇക്കാര്യം വ്യക്തമാക്കിയത്.


മുമ്പ് റസിഡന്‍സ് പെര്‍മിറ്റ് റദ്ദാക്കിയ ശേഷം രാജ്യത്ത് തുടരാന്‍ 30 ദിവസത്തെ ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍ നിലവില്‍ ഇതു രണ്ടാഴ്ചയായി ചുരുക്കിയിട്ടുണ്ട്. 14 ദിവസത്തെ ഈ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നതില്‍ നിന്ന് പ്രതിദിനം 10 ഖത്തറി റിയാല്‍ വീതം പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.സന്ദര്‍ശക വീസകളില്‍ എത്തുന്നവരും തങ്ങളുടെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന വീസ കാലാവധിയും താമസിക്കാവുന്ന ദിവസങ്ങളും കൃത്യമായി പരിശോധിക്കണം. സന്ദര്‍ശക വീസയുടെ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടര്‍ന്നാല്‍ പ്രതിദിനം 200 ഖത്തറി റിയാലാണ് പിഴയൊടുക്കേണ്ടിവരിക.
 

Tags