ഖത്തര്‍ ദേശീയ ദിനം: സൂം ആപ്പ് വഴി പ്രത്യേക നമ്പര്‍ പ്ലേറ്റുകളുടെ ലേലവുമായി ആഭ്യന്തര മന്ത്രാലയം
Dec 1, 2025, 14:01 IST
മന്ത്രാലയത്തിന്റെ ഇ-സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച മൊബൈല്‍ ആപ്ലിക്കേഷനാണ് സൂം.
ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൂം ആപ്പ് വഴി, എക്‌സ്‌ക്ലൂസീവ് വാഹന ലൈസന്‍സ് പ്ലേറ്റ് നമ്പറുകളുടെ ഒരു സെറ്റ് ഉടന്‍ പുറത്തിറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് മന്ത്രാലയം നമ്പര്‍ പ്ലേറ്റുകളുടെ ലേലം നടത്തുന്നത്.
tRootC1469263">മന്ത്രാലയത്തിന്റെ ഇ-സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച മൊബൈല്‍ ആപ്ലിക്കേഷനാണ് സൂം. നമ്പര്‍ പ്ലേറ്റ് ലേലങ്ങള്‍ നടത്തുന്നതിന് ലളിതവും സുതാര്യമായതുമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം കൂടിയാണിത്. എല്ലാ വര്‍ഷവും ഡിസംബര്‍ 18 നാണ് ഖത്തര്‍ ദേശീയ ദിനമായി ആഘോഷിക്കുന്നത്.
.jpg)


